കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി വടംവലി മാമാങ്കത്തിന്റെ കിക്ക് ഓഫ് ജൂൺ 14 നു വൈകുന്നേരം 7 മണിക്ക് ഡാലസ് കേരള അസോസിയേഷനിൽ വച്ച് നടത്തപ്പെടുന്നു.



ഡാലസ് : കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്റർ സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി വടംവലി മാമാങ്കത്തിന്റെ കിക്ക് ഓഫ് ജൂൺ 14 നു വൈകുന്നേരം 7 മണിക്ക് ഡാലസ് കേരള അസോസിയേഷനിൽ വച്ച് നടത്തപ്പെടുന്നു.
1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായാണ് ഒരു നാഷനൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത് ജൂൺ 22 ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുക.

ഗാർലാൻഡ് സിറ്റിയിലുള്ള സെന്റ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിംഗ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത് ന്യൂയോർക്ക് ഷിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുന്നു.
 പ്രദീപ് നാഗ നൂറുൽ, ഷിജു എബ്രഹാം, കേരള അസോസിയേഷൻ ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത് ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും  കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത്. മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും ഡാലസ്സിലുള്ള  എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി സെക്രട്ടറി മഞ്ജിത് കൈനിക്കര, ജോസ്സി, സാബു അഗസ്റ്റിൻ, വിനോദ് ജോർജ്, എന്നിവർ അറിയിക്കുന്നു.
Previous Post Next Post