നക്ഷത്രഫലം ജൂൺ 23 മുതൽ 29 വരെ സജീവ് ശാസ്‌താരംസജീവ് ശാസ്‌താരം 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700

🔴അശ്വതി   : പൊതുസ്ഥലങ്ങളിൽ അന്യരുമായി  കലഹ സാധ്യത.പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക,  . പിതാവിന് രോഗാരിഷ്ടത  അനുകൂലമായി നിന്നിരുന്നവർ എതിർക്കുന്ന അവസ്ഥയുണ്ടാകും തൊഴിൽ രംഗത്ത് നേട്ടങ്ങൾ,    ഗുവിവാഹം ആലോചിക്കുന്നവർക്ക്  അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

🟠ഭരണി :  അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം.സാമ്പത്തിക വിഷമതകൾ നേരിടുവാനിടയുണ്ട്  . കഴിയുന്നതും ദീർഘ ദൂര യാത്രകൾ ഒഴിവാക്കുക,  സ്വകാര്യ  മേഖലയില് ജോലി ചെയ്യുന്നവർക്ക്  അവിചാരിത തൊഴിൽ നഷ്ടം. 

🟢കാർത്തിക   : അടുത്ത ബന്ധുജനങ്ങളിൽ നിന്നുള്ള  സഹായം ലഭിക്കും.സർക്കാർ ജീവനക്കാർക്ക് പ്രൊമോഷൻ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല വാരം , മത്സരപരീക്ഷകളിൽ മികച്ച വിജയം , വ്യവഹാരങ്ങളിൽ ഏര്പ്പെട്ടിരിക്കുന്നവര്ക്ക് വിജയം  ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം.

🟣രോഹിണി   : ഉറ്റ സുഹൃത്തിന്റെ ഇടപെടല് മൂലം അപകടങ്ങളില് നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി.

🟣മകയിരം   : ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനവീകരണത്തിനായി  പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും, മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിന്നുള്ള  അലർജി  പിടിപെടാതെ ശ്രദ്ധിക്കുക. 

🔴തിരുവാതിര  : സഹോദരങ്ങളില്നിന്നുള്ള എതിർപ്പ് മാനസിക വിഷമമുണ്ടാക്കും,  തൊഴിലിൽ  ഉത്തരവാദിത്വം വര്ധിക്കും. പ്രണയസാഫല്യമുണ്ടാകും.  തൊഴില്പരമായി കൂടുതൽ  യാത്രകള് വേണ്ടിവരും. സ്വന്തമായ ബിസിനസ്സിൽ  നിന്ന് നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കളെ സഹായിക്കേണ്ടി വരും. 

🟤പുണർതം  : ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം, മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും,  ആരോഗ്യപരമായി വാരം നന്നല്ല.,  ഔഷധ സേവ വേണ്ടിവരും, സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങളിൽ പുരോഗതി  ഏറ്റെടുത്ത ജോലികൾ  പൂർത്തീകരിക്കുവാൻ സാധിക്കും. 

🟣പൂയം  :  ഭൂമിയിൽ നിന്നുള്ള ധനലാഭം ,  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും,സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ  വർദ്ധിക്കും.
🟢ആയില്യം  : പ്രധാനപ്പെട്ട  ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും,വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

🟠മകം   : പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം , അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക ,  സാമ്പത്തിക വിഷമതകൾ മറികടക്കും, വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറയും. 

🟡പൂരം   : യാത്രകളിൽ സന്തോഷം ലഭിക്കും കുടുംബ സുഖ വർദ്ധന , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, ഭക്ഷണസുഖം ലഭിക്കും ,പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർദ്ധിക്കും , പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന്  അകാരണമായ എതിർപ്പുണ്ടാകും.  

🟣ഉത്രം    : അവിചാരിത യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർദ്ധിക്കും,  സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

🟢അത്തം  : ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

🔵ചിത്തിര   : പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും   പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും 
🟣ചോതി  :  ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും.  . വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

🟠വിശാഖം  :  മേലുദ്യോഗസ്ഥരില് നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവര്ക്ക് പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്ക്കു സാധ്യത. സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാന് സാധിക്കും. പെരുമാറ്റത്തില് കൃത്രിമത്വം കലര്ത്തി വിരോധം സമ്പാദിക്കും 

🔵അനിഴം   : മനസ്സിനിഷ്‌ടപ്പെട്ട  ഭക്ഷണം ലഭിക്കും. ബന്ധുജനങ്ങളെക്കൊണ്ടുള്ള ഗുണം വര്ധിക്കും. വ്യവഹാരം  നടത്തുന്നവർക്ക് വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളിൽ നിന്നുള്ള പിണ്ടതാണ ലഭിക്കും , സാമ്പത്തിക സഹായത്തിനായി  മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. 

🔴തൃക്കേട്ട  : അടുത്ത ബന്ധുക്കളിൽ  നിന്ന് എതിര്പ്പ് നേരിടും. സ്വന്തമായ  ബിസിനസ്സുകളിൽ നിന്ന് സാമ്പത്തിക നഷ്ടം ,  തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും.  തൊഴില്പരമായ മാറ്റം പ്രതീക്ഷിക്കാം , അന്യദേശ വാസം , പുണ്യസ്ഥല സന്ദര്ശനം എന്നിവയുണ്ടാകും. 


🟢മൂലം  : തൊഴിൽ രംഗത്ത് ഉയർച്ച , സ്ഥാനലബ്ധി എന്നിവ യുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയോടെ പ്രണയ ബന്ധിതർക്ക്  വിവാഹം നടത്തുവാൻ സാധിക്കും , സ്വത്ത് തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. 

🟠പൂരാടം :  അവിചാരിത ധനലാഭം പ്രതീക്ഷിക്കാം,   വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും,  സാമ്പത്തികവിഷമതകളിൽ നിന്ന് മോചനം, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും ,  സന്താനങ്ങള്ക്കായി പണം ചെലവിടും. ഭൂമി വിൽപ്പന വഴി  ധനം കൈവശം വന്നുചേരും. 

🟠ഉത്രാടം  : ജീവിതപങ്കാളിയുടെ  രോഗാരിഷ്ടതകൾ ശമിയ്ക്കും , . കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ് തെളിയിക്കുവാൻ കഴിയും,  ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില് സംബന്ധിക്കുകയും ചെയ്യും. ബിസിനസ്സിൽ സ്വപ്രയത്നത്തില് വിജയം. സാമ്പത്തിക നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 
🟣തിരുവോണം : അനാവശ്യചെലവുകൾ വര്ധിക്കും. ജീവിതസുഖം വർധിപ്പിക്കുവാൻ ശ്രമിക്കും,  സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. അധികച്ചെലവ്  വേണ്ടിവരും. ഗൃഹോപകരണങ്ങള് വാങ്ങും. പിതൃസ്വത്ത് ലഭിക്കുവാനുള്ള യോഗമുണ്ട്. 

🔴അവിട്ടം  : മനസ്സിൽ ഉദ്ദേശിച്ച ഉദ്ദേശ കാര്യങ്ങൾ  പെട്ടെന്ന് സാധിക്കുകയില്ല , ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശ രോഗങ്ങൾ പിടിപെടാം, പണച്ചെലവധികരിക്കും അനാവശ്യ പണച്ചെലവ് ദീഘ ദൂരയാത്രകൾ വേണ്ടിവരും , അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും. 

🔵ചതയം  : സാമ്പത്തികമായ വിഷമതകൾ നേരിട്ട് വിഷമിക്കും  , സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായി വിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.വാഗ്വാദങ്ങളിൽ ഏർപ്പെടും ,  വാഹനത്തിന്റെ  അറ്റകുറ്റപ്പണികൾക്കായി പണച്ചെലവുണ്ടാകും. 

🟢പൂരുരുട്ടാതി   : രോഗശമനം കൈവരിക്കും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യ സ്ഥല സന്ദർശനം നടത്തും  , തൊഴിൽരംഗത്ത് പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന  പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ എന്നിവ ശമിക്കും, പണമിടപാടുകളിൽ നേട്ടം. 
🟣ഉത്രട്ടാതി   : കൈയബദ്ധം മൂലം ധനനഷ്ടം നേരിടാം ,  വിശ്വസിച്ചു നിന്ന സുഹൃത്തുക്കളിൽ നിന്നുള്ള എതിർപ്പ് മാനസിക വിഷമം ഉണ്ടാക്കും, സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി, ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും .

🟣രേവതി   : ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സന്താനങ്ങൾക്ക് രോഗാരിഷ്ടത , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്‌സുകളിൽ പ്രവേശനം, വിശ്രമം കുറയും
Previous Post Next Post