പാമ്പാടിയിൽ ഡെങ്കി പനി പ്രതിരോധ ഹോമിയോ മരുന്നു വിതരണവും 24-26 ലേക്കുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഉത്ഘാടനവും പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.പാമ്പാടി:ഡെങ്കി പനി പ്രതിരോധ ഹോമിയോ മരുന്നു വിതരണവും 24-26 ലേക്കുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഉത്ഘാടനവും  പുതുപ്പള്ളി MLA ശ്രീ ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു.

പാമ്പാടി വ്യാപാര ഭവനിൽ പ്രസിഡന്റ്‌ ശ്രീ കുര്യൻ സഖറിയയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ  
 ഡങ്കിപ്പനി പ്രതിരോധ ഹോമിയോ മരുന്ന് വിതരണത്തിന്റെയും 24-26 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം
 പുതുപ്പള്ളി എം എൽ എ ബഹുമാനപ്പെട്ട ശ്രീ ചാണ്ടി ഉമ്മൻ നിർവഹിച്ചു.

ഗവൺമെൻ്റ് ഹോമിയോ ഡോക്ടർ അനു ജോസഫ് 
ഡെങ്കി പനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചു ക്ലാസ്സ്‌ എടുത്തു .
 പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ഹരികുമാർ ,വാർഡ് മെമ്പർ ശ്രീമതി ഷേർലിതര്യൻ, രക്ഷാധികാരി  ശ്രീ.ഷാജി പി മാത്യു,യൂത്ത് വിങ് പ്രസിഡണ്ട് ശ്രീ.നിതിൻ തര്യൻ  ,ജില്ലാ യൂത്ത് വിംഗ് വൈസ് പ്രസിഡൻ്റ് ശ്രീ
രാജീവ്‌ എസ്, എന്നിവർ ആശംസകൾ അറിയിച്ചു 
ജനറൽ സെക്രട്ടറി ശ്രി.എം.എം.ശിവബിജു സ്വാഗതവും, ട്രെഷറർ ശ്രീ.ബൈജു സി ആൻഡ്രൂസ് നന്ദിയും പറഞ്ഞു.
ഡയാലിസിസ് കിറ്റ് വിതരണവും, പ്രതിരോധ ഹോമിയോ മരുന്ന് വിതരണവും നടത്തി.
Previous Post Next Post