മധ്യപ്രദേശിലെ ഇൻഡോറിൽ 2 ലക്ഷത്തിലധികം വോട്ടുകൾ നേടി 'നോട്ട' രണ്ടാം സ്ഥാനത്ത്


ഭോപ്പാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നോട്ടയ്ക്ക് 2,02,212 വോട്ടുകൾ ലഭിച്ചു. 11,60,627 വോട്ടുകളോടെ ബിജെപി സ്ഥാനാർഥി ശങ്കർ ലാൽവാനി മുന്നിലുണ്ട്.
ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥിയായി അക്ഷയകാന്തി ബാമായിരുന്നു നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ അക്ഷയകാന്തി ബാം പെട്ടെന്ന് നാമ നിർദേശ പത്രിക പിൻവലിക്കുകയും ബിജെപിയിൽ ചേരുകയുമായിരുന്നു. തുടർന്ന് മറ്റൊരു സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നും നോട്ടയ്ക്ക് വോട്ടു ചെയ്യാനായി ജനങ്ങളോട് കോൺഗ്രസ് അഭ്യർഥിക്കുകയുമായിരുന്നു
Previous Post Next Post