റായ്ബറേലിയിൽ അമ്മയുടെ റെക്കോർഡ് മറികടന്ന് രാഹുൽ ഗാന്ധി…


മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയത്തിലേക്ക് അടുത്തിരിക്കുകയാണ് രാഹുൽ ഗാന്ധി. റായ് ബറേലിയിൽ ഒരു പുതു ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ് രാഹുൽ.. മണ്ഡലത്തില്‍ അമ്മ സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. 2,62,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. 2004 മുതൽ റായ്ബറേലിയിൽ നിന്ന് തുടർച്ചയായി ലോക്‌സഭയിലെത്തിയ സോണിയാ ഗാന്ധി 2019 ൽ നേടിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1,67,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് സോണിയ അന്ന് ജയിച്ചത്. അതാണിപ്പോൾ രാഹുൽ മറികടന്നിരിക്കുന്നത്. അതേ സമയം വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു.


Previous Post Next Post