തൃശൂരും പാലക്കാടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.0, നാല് സെക്കന്‍ഡ് നീണ്ടുനിന്നു
തൃശൂര്‍: തൃശൂരും പാലക്കാടും ഭൂചലനം. തൃശൂര്‍ കുന്നംകുളം ഭാഗത്തും പാലക്കാട്ട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്. രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനത്തില്‍ വീടുകളുടെ ജനല്‍ചില്ലുകള്‍ ഇളകി.

മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുന്നംകുളം, വേലൂര്‍ മുണ്ടൂര്‍ ഭാഗങ്ങളിലും തിരുമറ്റക്കോട് ചാഴിയാട്ടിരി ഭാഗങ്ങളിലുമാണ് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതനിര്‍ദേശം നല്‍കിയതായും തൃശൂര്‍ ജില്ല ഭരണകൂടം അറിയിച്ചു.

Previous Post Next Post