തമിഴ്നാട്ടിൽ വ്യാജ മദ്യംകഴിച്ചെന്നു സംശയിക്കുന്ന 9 പേർ മരിച്ചു .നാൽപ്പതോളം പേർ ചികിത്സയിൽ


തമിഴ്നാട്:   വ്യാജ മദ്യംകഴിച്ചെന്നു സംശയിക്കുന്ന 9 പേർ മരിച്ചു .നാൽപ്പതോളം പേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.ഇതിൽ പലരുടെയും നില ഗുരുതരമാണ്.തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം.കരുണാകുളത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം.കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്.തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

അതേസമയം വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്നു ജില്ലാ കലക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നെന്നും മരിച്ച മറ്റ് രണ്ടുപേർ വയറിളക്കത്തെത്തുടർന്നാണ് മരിച്ചതെന്നുമാണ് ജില്ലാ കലക്ടർ ശരവൺ കുമാർ ശെഖാവത് അറിയിച്ചത്.മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Previous Post Next Post