കുവൈറ്റിൽ സ്‌ക്രാപ്പിൽ വൻ തീപിടുത്തം ആളപായം ഇല്ല


കുവൈറ്റ്സിറ്റി : ജനറൽ ഫയർഫോഴ്‌സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിൻ്റെ ഫീൽഡ് മേൽനോട്ടത്തിൽ , ഫയർ ബ്രിഗേഡുകൾ സാൽമി ഏരിയയിലെ  സ്‌ക്രാപ് യാർഡിലെ  തീ നിയന്ത്രണവിധേയമാക്കി. അഗ്‌നിശമന സേനയുടെ പെട്ടെന്നുള്ള പ്രതികരണം തീ പടരുന്നത് തടയുകയും ആളപായം കൂടാതെ സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു 

അഗ്നിശമന വിഭാഗത്തിൻ്റെ ഉപമേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹയീഫ് ഹമ്മൂദ്, നോർത്തേൺ സെൻറർ ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഒത്മാൻ സാദ് സാലിഹ് എന്നിവർ  സംഭവസ്ഥലത്തുണ്ടായിരുന്നു. അവരുടെ മേൽനോട്ടവും ഏകോപനവും സംഭവം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ നിർണായകമായിരുന്നു
Previous Post Next Post