വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചുഒന്റാറിയോ : ടൊറന്റോ പിയേഴ്‌സണ്‍ രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോൾ ജീവനക്കാരുടെയും വിമാനത്തിലെ പൈലറ്റുമാരുടെയും സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി.

വെള്ളിയാഴ്ച പറന്നുയര്‍ന്ന ഉടനെയാണ് ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചത്. പാരീസിലേക്കുള്ള വിമാനമായിരുന്നു. റണ്‍വേയില്‍ നിന്നു പറന്നുയരുമ്പോള്‍ വിമാനത്തിന്റെ വലത് എന്‍ജിനില്‍നിന്നു തീപ്പൊരി ഉണ്ടായത് എയര്‍ ട്രാഫിക് കണ്‍ട്രോൾ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു.
Previous Post Next Post