ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ യുവതി മരിച്ചു


കോഴിക്കോട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശിനി മരിച്ചു. കടമേരി പുതിയോട്ടിൽ രശ്മി(36) ആണ് മരിച്ചത്. മകനെ സ്കൂളിൽ വിട്ട് മടങ്ങിവരവേയാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ ലോക്കോ പൈലറ്റ് ആയ മഹേഷിന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാവിലെ മകനെ സ്കൂളിൽ വിട്ട് മടങ്ങിവരവേ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രശ്മിയും കുടുംബവും ബെംഗളൂരുവിൽ ആയിരുന്നു താമസം.

മക്കൾ: കിഷൻ ദേവ്, കല്യാണി. പിതാവ്: കിഴക്കേടത്ത് രത്നാകരൻ(കുമ്മങ്കോട്). മാതാവ്: പുതുശ്ശേരി ശൈലജ
Previous Post Next Post