മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജരിവാളിനു ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ജാമ്യം. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണം. കോടതി ഉത്തരവ് കൈമാറിയാൽ കെജ്രിവാൾ വെള്ളിയാഴ്‌ച ജയിൽ മോചിതനാകും.
ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന ഇ ഡി യുടെ ആവശ്യം കോടതി തള്ളി. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാളിനു സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്.

അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതുമാണ് കെജ്രിവാളിനെതിരെയുള്ള കേസ്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്
Previous Post Next Post