അവധി ചോദിച്ച കീഴുദ്യോഗസ്ഥനെ സിഐ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പാലക്കാട് നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ് പി നിർദേശം നൽകി. ഈ മാസം 26 നായിരുന്നു സംഭവം. തുടർച്ചയായി ജോലി ചെയ്യുകയാണെന്നും 10 ദിവസം അവധി വേണെമെന്നുമായിരുന്നു പാടഗിരി സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ ആവശ്യം. ഒരു കാരണവശാലും അവധി അനുവദിക്കില്ലെന്നായിരുന്നു സിഐ കിരൺ സാമിൻറെ നിലപാട്. എങ്കിൽ മെഡിക്കൽ അവധി എടുക്കുമെന്നായി സന്ദീപ്. ഇതോടെ അവധി എടുത്താൽ പണി കളയുമെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
തുടർച്ചയായി ജോലി അവധി ചോദിച്ചപ്പോൾ പണി കളയുമെന്ന് ഭീണിപ്പെടുത്തി….അധിക്ഷേപിച്ചു സിഐക്കെതിരെ പരാതി….
ജോവാൻ മധുമല
0
Tags
Top Stories