കൂരോപ്പട എസ് എൻപുരത്ത് റോഡിലെ കാട് വെട്ടിത്തെളിച്ച് മാതൃകയായി ഓട്ടോറിക്ഷ സുഹൃത്തുക്കൾ


കോത്തല :റോഡിന്റെ വശങ്ങളിലെ കാട് തെളിച്ച് ഓട്ടോഡ്രൈവർമാർ മാതൃകയായി. പാനാപ്പള്ളി സ്റ്റാൻഡിലെ ഡ്രൈവർമാരാണ് കാഴ്ചമറയ്ക്കും വിധം നിന്നിരുന്ന കാടുകൾ വെട്ടിത്തെളിച്ചത്.

പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ വഴിയിലെ കാടുകളിൽ നീക്കം ചെയ്തിരുന്നു എന്നാൽ ഇപ്പോൾ അത്തരത്തിൽ ജോലികൾ നടക്കാതെ വന്നതോടെ റോഡിനിരുവസവും കാട് വളർന്നു. പലപ്പോഴും വാഹനം അപകടത്തിൽ പെടാൻ തുടങ്ങിയതോടെയാണ് ഓട്ടോഡ്രൈവർമാർ മുന്നിട്ടിറങ്ങി കാട് വെട്ടി തെളിച്ചത് സ്റ്റാൻഡിലെ ഡ്രൈവർമാരായ മനു, ബിജു, രാജേഷ്, രാജൻ, മനു പാനാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി
Previous Post Next Post