അടിച്ച് പാമ്പായി പോലീസ് ഉദ്യോഗസ്ഥൻ്റെ പരാക്രമം സംഭവം തിരുവല്ലയിൽ !മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. 
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജ്കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. 
കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇയാളെ പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആശുപത്രിയിലും ബഹളം ഉണ്ടാക്കിയെന്ന് എഫ്‌ഐആര്‍.
രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
സംഭവ ദിവസം രാജ്കുമാറിന് സ്‌റ്റേഷനില്‍ ഡ്യൂട്ടിയുണ്ടായിരുന്നു. രാത്രി മദ്യപിച്ച് സ്‌റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവര്‍ത്തകരോട് ബഹളം വെച്ചെന്നാണ് പരാതി. സിഐയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ഇത് തന്നെ തുടര്‍ന്നു. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Previous Post Next Post