പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാറുകാരൻ പിടിയിൽആലപ്പുഴ : അമ്പലപ്പുഴയിൽ നിന്നും പതിനാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ബഹ്യവാൻ സ്ട്രീറ്റിൽ സലിം മിയാൻ്റെ മകൻ മുഹമ്മദ് മിയാൻ (38) നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്. വളഞ്ഞ വഴിയിലെ അടുത്തടുത്തുള്ള വീട്ടിലെ താമസക്കാരായിരുന്നു 14 കാരിയും മഹമ്മൂദും. 3 ദിവസം മുൻപാണ് പെൺകുട്ടിയുമായി ഇയ്യാൾ കടന്നു കളഞ്ഞത്.

വീട്ടുകാരുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇരുവരും പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു
Previous Post Next Post