ഏറ്റുമാനൂർ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.

ഏറ്റുമാനൂർ  : പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.
എം സി റോഡിൽ ഗതാഗത തടസം നേരിട്ടു.
കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്.

ഇന്ന് രാവിലെ 9 മണിയോടെ എം സി റോഡിൽ പട്ടിത്താനം ഭാഗത്തായിരുന്നു അപകടം.

ഇരുവശത്ത് നിന്നും എത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എം.വി.ഐ അശോകുമാറും , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസം ഉണ്ടായി.
Previous Post Next Post