തിരുവനന്തപുരത്ത് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു...ഇന്ധനം തോട്ടിൽ
തിരുവനന്തപുരം : കിളിമാനൂരിൽ ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂർ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയിൽ നിയന്ത്രണംവിട്ട് ടാങ്കർ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഡ്രൈവറേയും ക്ലീനറേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് നിന്ന് നെടുമങ്ങാട്ടെ ഭാരത് പെട്രോളിയത്തിന്‍റെ പമ്പിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Previous Post Next Post