പാര്‍ട്ടിക്കകത്ത് സ്വര്‍ണ്ണക്കടത്തും മാഫിയ പ്രവര്‍ത്തനവും… വെളിപ്പെടുത്തി ഡി.വൈ.എഫ്‌.ഐ നേതാവ്….കണ്ണൂര്‍ പാര്‍ട്ടിക്കകത്ത് സ്വര്‍ണ്ണക്കടത്തും വന്‍ സാമ്പത്തിക ഇടപാടും മാഫിയ പ്രവര്‍ത്തനുമാണ് നടക്കുന്നതെന്ന് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ്. പാര്‍ട്ടികകത്തെ ശരിയല്ലാത്ത കാര്യങ്ങള്‍ എതിര്‍ക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇതിന് ഉത്തരം പറയേണ്ടത് പി ജയരാജനും കണ്ണൂര്‍ ജില്ലാ നേതൃത്വവുമാണെന്നും മനു തോമസ് വ്യക്തമാക്കി.
പാര്‍ട്ടിയിലായിരുന്നപ്പോള്‍ ചില കാര്യങ്ങളില്‍ നിശബ്ദനായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ എന്റെ ആരോപണം  വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലല്ല. തുറന്നു പറച്ചിലിന്റെ പേരില്‍ തനിക്ക് ഭീഷണി കോള്‍ വന്നിട്ടുണ്ട്. ഭീഷണി സന്ദേശവും. വിദേശത്തുനിന്നുപോലും ഭീഷണി കോളും സന്ദേശവും വന്നു. എന്നാല്‍, ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ എതിര്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്റെ അഭിപ്രായ പ്രകടനം പാര്‍ട്ടി സംഘടനയെ നന്നാക്കാന്‍ വേണ്ടിയാണ്.

കണ്ണൂര്‍ ജില്ലാ പാര്‍ട്ടിക്കകത്ത് വലിയ നിശബ്ദത ഉണ്ടായി. അതു പേടിയുടേതാണോ എന്ന് സംശയിക്കേണ്ടിവരും. ഈ കാലഘട്ടത്തിലാണ് പാര്‍ട്ടിയില്‍ വൈകൃതങ്ങളെല്ലാം സംഭവിച്ചതെന്നും മനു തോമസ് പറഞ്ഞു.
Previous Post Next Post