ദേശീയ പാതയിൽ വൻമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പാറത്തോട് പൊടിമറ്റത്തായിരുന്നു സംഭവം


കാഞ്ഞിരപ്പള്ളി - കൊല്ലം-തേനി ദേശീയ പാതയിൽ  പാറത്തോട് പൊടിമറ്റത്ത് എസ് ഡി കോളജിന് സമീപം റോഡിനു കുറുകെ വൻമരം വീണ് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.  11-30 മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലം കൂറ്റൻമരം കടപുഴകി വീഴുകയാണുണ്ടായത്. തത്സമയം വാഹനങ്ങളൊന്നും കടന്നു വരാതിരിരുന്നതിനാൽ  വൻദുരന്തമാണ് ഒഴിവായത്. ഉടൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും പോലീസും,  ഫയർ ആൻ്റ് റെസ്ക്യൂ അധികൃതരും , നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.
Previous Post Next Post