കേന്ദ്ര ഫിഷറിസ് ന്യുനപക്ഷ സഹ മന്ത്രി ജോർജ് കുര്യൻ,സ്റ്റെഫിൻ എബ്രഹാമിന്റെ പാമ്പാടിയിലെ വീട് സന്ദർശിച്ചു


പാമ്പാടി : കുവൈറ്റിൽ തീ പിടിത്തത്തിൽ മരണടഞ്ഞ കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാമിന്റെ വീട് കേന്ദ്ര ഫിഷറിസ് ന്യുനപക്ഷ സഹ മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു.സ്റ്റെഫിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക് സർക്കാരിന്റെ. ഭാഗത്തുനിന്നും എല്ലാ. സഹായങ്ങളും ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു.കുവൈറ്റിൽ  ലേബർ ക്യാമ്പുകളിൽ കഴിയുന്ന പ്രവാസികളായ മലയാളികളുടെ കഷ്ടപ്പാടുകൾക് പരിഹാരം കാണാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു ബി  ജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ജില്ലാ സെക്രട്ടറി സോബിൻലാൽ തുടങ്ങിയവർ  ഒപ്പമുണ്ടായിരുന്നു
Previous Post Next Post