പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 . 

വണ്ടന്മേട് വണ്ടന്മേട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ജീവനൊടുക്കുവാൻ പോകുകയാണെന്നും ഇൻക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം. സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. വണ്ടൻമേട് സ്റ്റേഷനില്‍ ഇയാള്‍ ഹാജരായിരുന്നില്ല. കാണാതായതിനെ തുടർന്ന് ഭാര്യ പരാതിയിൽ കുമളി പോലീസ് കേസെടുത്ത് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിരുന്നു. കുമളി സ്കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. പോലീസ് ഉദ്യോഗസ്ഥനെ കുമളിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി രതീഷ് (30) ആണ് മരിച്ചത്. ജീവനൊടുക്കുവാൻ പോകുകയാണെന്നും ഇൻക്വസ്റ്റ് നടപടികള്‍ക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു മരണം. സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. വണ്ടൻമേട് സ്റ്റേഷനില്‍ ഇയാള്‍ ഹാജരായിരുന്നില്ല. കാണാതായതിനെ തുടർന്ന് ഭാര്യ പരാതിയിൽ കുമളി പോലീസ് കേസെടുത്ത് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചിരുന്നു. കുമളി സ്കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
Previous Post Next Post