കെട്ടിടം അപകടാവസ്ഥയിൽ; കോഴിക്കോട് സ്‌കൂള്‍ പൂട്ടി


കോഴിക്കോട് ,: തോപ്പയില്‍ എല്‍പി സ്‌കൂള്‍ ഫിറ്റ്നസ് ഇല്ലാതെ പൂട്ടി.കെട്ടിടം അപകടനിലയിലാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഫിറ്റ്‌നസ് നിഷേധിച്ചത്.സമീപത്തെ മദ്രസ കെട്ടിടത്തില്‍ കുട്ടികളെ പഠിപ്പിയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.അതേസമയം സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിയ്ക്കാന്‍ കോര്‍പ്പറേഷന്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.

100 വർഷത്തോളം പഴക്കമുള്ള സ്‌കൂളാണ് ഇത്.നൂറാംവാര്‍ഷികം കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ ആഘോഷിച്ചിരുന്നു.എന്നാൽ സ്‌കൂളിന്റെ ശോചനീയാവസ്ഥ മൂലം ഓരോവര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞുപോവുകയായിരുന്നു. കെട്ടിടം അപകടനിലയിലായതോടെ ഇത്തവണ ഇവിടെ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് കളക്ടര്‍ ഉത്തരവിടുകയായിരുന്നു.ചെറിയ കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളിന് ചുറ്റുമതില്‍ പോലും ഇതുവരെ കെട്ടിയിട്ടില്ല. 

എന്നാല്‍ സ്‌കൂളിന്റെ നവീകരണത്തിന് കോര്‍പ്പറേഷന്‍ രണ്ട് തവണയായി 84 ലക്ഷം രൂപ മാറ്റിവച്ചതായും സാങ്കേതിക തടസ്സങ്ങള്‍ മൂലം നിര്‍മാണം നടന്നില്ലെന്നുമാണ് വാര്‍ഡ് കൗണ്‍സിലറുടെ വിശദീകരണം
Previous Post Next Post