ബേക്കറിക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനംകൊച്ചി: കൊച്ചി പൊറ്റക്കുഴിയില്‍ സെക്യൂരിറ്റി ജീവനക്കാരന് കാര്‍ ഡ്രൈവറുടെ മര്‍ദനം. ബേക്കറിയിലേക്കുള്ള വഴി അടച്ച് കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.

സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനും ബേക്കറി ഉടമയും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി എടുത്തു.

സിസിടിവി ദൃശ്യങ്ങളില്‍ മര്‍ദിക്കുന്നുവെന്ന് കണ്ടെത്തിയ ആള്‍ക്കെതിരെയാണ് പ്രാഥമികമായി പൊലീസ് കേസെടുത്തിരിക്കുന്നത് ഇയാളുടെ പേര് വിവരങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സംഭവം ബേക്കറിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്ത് സെക്യൂരിറ്റി ജീവനക്കാരനെ കാറില്‍ നിന്ന് പുറത്തിറങ്ങി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ഇടപ്പെട്ടെങ്കിലും കാറില്‍ നിന്നിറങ്ങിയ ആള്‍ വീണ്ടുമെത്തി മര്‍ദിക്കുകയായിരുന്നു.
Previous Post Next Post