കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ കൊലപാതക കേസില്‍ അറസ്റ്റില്‍
ബംഗളൂരു: കൊലക്കേസില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ അറസ്റ്റില്‍. സോമനഹള്ളിയില്‍ കഴിഞ്ഞദിവസം രേണുകസ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ പൊലീസ് അറസ്റ്റു ചെയ്തത്. കൊലക്കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായത്.

കൊലപാതകം ദര്‍ശന്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയിരുന്നു.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദര്‍ശന് അടുപ്പമുണ്ട്. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
Previous Post Next Post