വീണ്ടും ചികിത്സാ പിഴവ്; നവജാത ശിശു മരിച്ചു...വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധംഅമ്പലപ്പുഴ: ആശുപത്രിയിൽ നവജാത ശിശു മരിച്ചു.പ്രതിഷേധവുമായി ബന്ധുക്കൾ .ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 12 ഓടെ ആയിരുന്നു സംഭവം. വണ്ടാനം സ്വദേശി മനു – സൗമ്യ ദമ്പതികളുടെ 8 ദിവസം പ്രായമായ നവജാത ശിശു ആണ് മരിച്ചത്.കഴിഞ്ഞ 29 ന് ആയിരുന്നു പ്രസവം. പ്രസവശേഷം കുഞ്ഞിനെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ബന്ധുക്കളെ കാണിച്ചില്ലെന്നും പറയുന്നു. പ്രസവിച്ച സമയത്തും ശിശുവിനെ അമ്മയെ കാണിച്ചില്ലെന്നും മുലയൂട്ടാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കുഞ്ഞിനെ ഡയാലിസിസിന് വിധേയമാക്കിയതായും ബന്ധുക്കള്‍ ആരോപിച്ചു.കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ലേബർ റൂമിന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം നടത്തി.അമ്പലപ്പുഴ പൊലീസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്.
Previous Post Next Post