വിമാനത്തിൽ നിന്നും കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റു; പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: വിമാന കമ്പനിയോട് പ്രതികാരം ചെയ്യാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശിയായ സുഹൈബിനെ നെടുമ്പാശേരി വിമാനത്താവളം സുരക്ഷാ ജീവനക്കാർ പിടികൂടി.
ഒരാഴ്ച മുൻപ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലെത്തിയിരുന്നു. യാത്രക്കിടെ കുട്ടിയ്ക്ക് വിമാനത്തിൽ നിന്നും ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇക്കാര്യം ചൂട്ടിക്കാട്ടിയിട്ടും അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ഇതിന് എയർ ഇന്ത്യ കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയർത്തിയത്. തുടർന്ന് ഇയാൾ കുടുംബത്തിനൊപ്പം ലണ്ടനിലേക്ക് മടങ്ങൻ വിമാനത്താവളത്തിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


Previous Post Next Post