ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

 തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തി നശിച്ചു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്ന്  രാവിലെയായിരുന്നു സംഭവം. കേബിർ ഓപ്പറേറ്റരായ വരാക്കര സ്വദേശി അന്തിക്കാടൻ ലിൻസന്‍റെ വാനാണ് കത്തി നശിച്ചത്.
വാനിന്‍റെ പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ട ലിൻസൺ വാഹനം നിർത്തി പുറത്തേയ്ക്ക് 
ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Previous Post Next Post