ഭാര്യയുമായുള്ള തർക്കത്തിൽ പൊലീസ് ജീപ്പുകളുടെ​ ​ഗ്ലാസ് അടിച്ചു തകർത്ത് ഭർത്താവ്…..

കൊല്ലം: കൊല്ലം ചിതറ പൊലീസ് സ്റ്റേഷനിൽ രണ്ട് പൊലീസ് ജീപ്പുകളുടെ ​ഗ്ലാസ് അടിച്ചു തകർത്ത് യുവാവ്. ഭാര്യയും ഭർത്താവും തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം നടത്തിയത്. ചിതറ പുതുശ്ശേരി സ്വദേശി ധർമ്മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. ആയുധങ്ങളുമായി എത്തിയാണ് ധർമ്മദാസ് പൊലീസ് ജീപ്പിന്റെ ​ഗ്ലാസുകൾ തകർത്തത്. സംഭവം നടക്കുന്ന സമയത്ത് അധികം പൊലീസുകാർ ഉണ്ടായിരുന്നില്ല. ഇയാളും ഭാര്യയും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ഇന്നലെ സ്റ്റേഷനിൽ വെച്ച് ചർച്ച നടന്നിരുന്നു. അതിൽ ഒത്തുതീർപ്പാക്കിയതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. എന്നാൽ ഇന്ന് രാവിലെ എത്തി ധർമദാസ് ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post