മഴ കനത്തു ; കോട്ടയം - കുമരകം റോഡിൽ പലയിടത്തും വെള്ളം കയറി തുടങ്ങി


കുമരകം : കാലാവർഷം കനത്തത്തോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര എന്നീ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറി തുടങ്ങിയത്. താഴ്ന്ന പ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. കോട്ടയം - കുമരകം റോഡിൽ ഇല്ലിക്കൽ, അമ്പക്കുഴി, ചെങ്ങളം എന്നിങ്ങനെയുള്ള പ്രദേശങ്ങളിലാണ് റോഡിൽ വെള്ളം കയറിയത്. നിലവിൽ ഗതാഗത തടസമില്ല എങ്കിലും മഴ കാനക്കുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്താൽ ജലനിരപ്പ് ഉയരനാണ് സാധ്യത
Previous Post Next Post