കെജ്രിവാളിന് തിരിച്ചടി...ജയിലില്‍ തുടരും
ന്യൂഡൽഹി : മദ്യ നയക്കേസിൽ വിചാരണക്കോടതി നൽകിയ ജാമ്യം ചോദ്യം ചെയ്തത് ഇഡി നൽകിയ ഹർജിയിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.റോസ് അവന്യു കോടതി ജഡ്ജി ജൂൺ 20ന് നൽകിയ ജാമ്യത്തിനെതിരെ ഇ ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഇഡിയുടെ വാദങ്ങൾ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാൽ ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അവധിക്കാല ബെഞ്ചിന് തീരുമാനം എടുക്കാനാകില്ലെന്നും വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ താത്കാലികമായി സ്റ്റേ ചെയ്യുകയും വിധി പറയാന്‍ ജൂൺ 25-ലേക്ക് മാറ്റിവയ്ക്കുകയായുമായിരുന്നു.
Previous Post Next Post