വായനാ ദിനത്തിൽ കൂരോപ്പട പഞ്ചായത്ത് ലൈബ്രറിക്ക് ശാപമോക്ഷം.


കൂരോപ്പട : പത്ത് വർഷമായി അടഞ്ഞ് കിടന്ന പഞ്ചായത്ത് ലൈബ്രറിക്ക് ഒടുവിൽ വായനാ ദിനത്തിൽ ശാപമോക്ഷം.
കഴിഞ്ഞ പത്ത് വർഷമായി ആയിരക്കണക്കിന് രൂപയുടെ പുസ്തകശേഖരമുള്ള ലൈബ്രറി അടഞ്ഞ് കിടക്കുകയായിരുന്നു. പത്ത് വർഷം മുൻപുള്ള ഓഡിറ്റ് പരാമർശത്തിന്റെ പേരിൽ ലൈബ്രറി അടഞ്ഞ് കിടക്കുന്ന പ്രശ്നം കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണ സമിതിയിൽ  പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട അവതരിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ഉൾപ്പെടെയുള്ള 17 അംഗങ്ങൾ ഏകകണ്ഠമായി ലൈബ്രറി തുറക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. 


വായനാ ദിനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാന്റെ നേതൃത്വത്തിൽ പുസ്തകം സൂക്ഷിച്ചിരുന്ന അലമാരയുടെ വാതിൽ തുറന്ന് പത്ത് വർഷത്തിന് ശേഷം ആദ്യമായി പുസ്തകം പുറത്തെടുത്തു. പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സജിക്ക് കേരള ചരിത്രം എന്ന പുസ്തകം കൈമാറി പ്രസിഡന്റ് പുസ്തക വിതരണത്തിന്റെയും വായനാ ദിനത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞൂഞ്ഞമ്മ കുര്യൻ, മഞ്ജു കൃഷ്ണകുമാർ, ആശാ ബിനു, സോജി ജോസഫ്, രാജി നിതീഷ് മോൻ, സന്ധ്യാ ജി നായർ, റ്റി.ജി മോഹനൻ , സെക്രട്ടറി പി.റ്റി സജി, ജീവനക്കാരുടെ പ്രതിനിധികളായ അനീഷ് വർമ്മ, മഹേഷ്. എസ് തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത ദിവസം മുതൽ പുസ്തക വിതരണം ആരംഭിക്കും.
Previous Post Next Post