ആലപ്പുഴ: കല്ലിശ്ശേരി പഴയ പാലത്തിൽ നിന്നും വായോധികൻ പുഴയിൽ ചാടി. ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പൻ (73) ആണ് പുഴയിൽ ചാടിയത്. റോഡിലൂടെ നടന്നുവന്ന ഇദ്ദേഹം പാലത്തിന്റെ കൈവരിയിൽ കയറിയ ശേഷം പുഴയിലേക്ക് ചാടുന്നത് സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താനായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഫയര്‍ ഫോഴ്സും നാട്ടുകാരും പൊലീസും സ്ഥലത്തുണ്ട്. രാജപ്പൻ ജീവനൊടുക്കാനായി പാലത്തിൽ നിന്ന് ചാടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
ആലപ്പുഴയിൽ വയോധികൻ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി….
ജോവാൻ മധുമല
0
Tags
Top Stories