രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ .ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതനെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ !


കണ്ണൂർ കരിവെള്ളൂരിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകൾ ഒരാഴ്ചയായി ഒരു അജ്ഞാതനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി സ്ത്രീകളെ മർദിച്ച് കടന്നുകളയുന്നതാണ് ഇയാളുടെ പതിവ്. ആളെ ഇതുവരെ പിടികൂടാനായിട്ടില്ല. പേടിപ്പിക്കുന്ന അജ്ഞാതനെ എത്രയും വേഗം പിടികൂടണമെന്നാണ് കരിവെളളൂരിലെ സ്ത്രീകൾക്ക് പറയാനുള്ളത്

.കരിവെള്ളൂരും പുത്തൂരും പെരളത്തുമെല്ലാം പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകൾക്ക് പല തവണ ദുരനുഭവം ഉണ്ടായി.
സ്ത്രീകളാണ് ഉന്നം. ആക്രമിച്ച ശേഷം അതിവേഗം കടന്നുകളയും. നാല് പേർക്ക് നേരെ ഇതിനോടകം അതിക്രമമുണ്ടായി. പൊലീസിൽ പരാതി നൽകി. ആളെ കിട്ടിയിട്ടില്ല. ബൈക്കിന്‍റെ ചിത്രം പതിഞ്ഞെങ്കിലും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
Previous Post Next Post