സംസ്ഥാനത്ത് ഇന്നും തീവ്രമഴ...കാടലാക്രമണവും…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം മുതൽ വയനാട് വരെയുള്ള എഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്നാണു പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണു കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.

കേരള തീരത്തു പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതോടെയാണ് കാലവര്‍ഷം വീണ്ടും ശക്തമാകുന്നത്.കൂടാതെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post