കൊച്ചിയിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ച..മോഷ്ടാക്കൾ എത്തിയത് മാരകായുധങ്ങളുമായി…


കൊച്ചി പനമ്പള്ളി നഗറില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച.ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.വീട്ടുടമ മുംബൈയില്‍ പോയ തക്കത്തിലാണ് മോഷണം.മാരകായുധങ്ങളുമായി എത്തിയ രണ്ടംഗസംഘമാണ് മോഷണം നടത്തിയത്. ഇവര്‍ മുഖം മറച്ച നിലയില്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ സമയം പുറത്തുനിന്നശേഷമാണ് രണ്ടുപേരും മതില്‍ ചാടി വീടികനത്ത് കയറിയത്.

മുംബൈയിലുള്ള മകന്റെ അടുത്തേക്ക് കഴിഞ്ഞ ദിവസം വീട്ടുകാര്‍ പോയിരുന്നു. അവര്‍ ചൊവ്വാഴ്ചയേ മടങ്ങിയെത്തുകയുള്ളു, ഇക്കാര്യം അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മുംബൈയിലെത്തിയതിന് പിന്നാലെ വീട്ടുടമ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം മനസിലായത്. പണം ഉള്‍പ്പടെ വിട്ടുലുണ്ടായിരുന്നെന്ന് ഉടമ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Previous Post Next Post