വധഭീഷണി..CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം…


സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകും. ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിർദേശം നൽകി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാനുള്ള തീരുമാനം. ശുഹൈബ് വധക്കേസിലെയും സ്വര്‍ണക്കടത്ത് കേസിലെയും പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെ മനുവിന് ഭീഷണി സന്ദേശവുമായി എത്തിയിരുന്നു. തുടർന്നായിരുന്നു സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ തീരുമാനം.എന്നാൽ തനിക്കോ വീടിനോ കച്ചവടസ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണ്ടെന്ന നിലപാടാണ് മനുതോമസിന്റേത്.ഈ കാര്യം പൊലീസിനെ മനു തോമസ് അറിയിച്ചിരുന്നു.


Previous Post Next Post