ആലുവയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നും താഴേക്ക് വീണു.. 5 സ്ത്രീകൾക്ക് പരുക്ക്…


എറണാകുളം ആലുവയിൽ നിയന്ത്രണം വിട്ട കാർ പാലത്തിൽ നിന്നും താഴേക്ക് വീണ് അപകടം.ആലുവ ബൈപാസിന്റെ മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അപകടം നടന്നത്.അപകടസമയത്ത് ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത് .

Previous Post Next Post