കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേര്‍ന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശരൺ ചന്ദ്രനും മറ്റ് 62 പേരുമാണ് സിപിഎമ്മിൽ ചേർന്നത്


പത്തനംതിട്ട: കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവ് കേസിൽ എക്സൈസ് പിടിയിൽ. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. 2 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശരൺ ചന്ദ്രനും മറ്റ് 62 പേരുമാണ് സിപിഎമ്മിൽ ചേർന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ സിപിഎം പ്രവേശനം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു
Previous Post Next Post