സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു, ക്രിമിനൽ കേസിൽ കുടുക്കി പോലീസ് , പരാതിയുമായി ബിജെപി നേതാവ്തൃശൂർ : സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് കൂടെ പ്രവർത്തിച്ചു, ഇതോടെ പക പോകാനായി ക്രിമിനൽ കേസുകളിൽ പോലും ഉൾപ്പെടുത്തി എന്ന് തുറന്നു പറയുകയാണ് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ്‌കുമാർ. സ്ഥിരം കുറ്റവാളിയായി ഉത്തരവിറക്കിയ സംഭവം രാഷ്‌ട്രീയ പകപോക്കലാണെന്ന് ആണ് അദ്ദേഹം പറയുന്നത്.

സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു.

”താൻ ഇതുവരെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടില്ല. സമരങ്ങളിൽ മാത്രമാണ് പൊലീസ് കേസടുത്തിട്ടുള്ളത്. ക്രിമിനൽ കേസുകളുള്ള മറ്റ് രാഷ്‌ട്രീയ പ്രവർത്തകർക്കെതിരെ ചുമത്താത്ത വകുപ്പുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാർ ചാണകം തളിച്ച സംഭവത്തിൽ പ്രവർത്തകരെ വടി എടുത്ത് അടിച്ചു എന്നാണ് പറയുന്നത്. അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. ആ കേസ് ചാർജ് ചെയ്തത് അറിഞ്ഞത് ഇന്നലെയാണ്. ഈ കേസിൽ നോട്ടീസ് പോലും ലഭിച്ചിട്ടില്ല”. – അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഐപിസി 170-ാം വകുപ്പ് പ്രകാരം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് തൃശൂർ ജില്ലാ അദ്ധ്യക്ഷനെ സ്ഥിരം കുറ്റവാളി ചുമത്തി ഉത്തരവിറക്കിയത്. തൃശൂർ ഈസ്റ്റ് പൊലീസാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. രാഷ്‌ട്രീയ പകപോക്കലാണെന്നും നിയമപരമായി നേരിടുമെന്നും ബിജെപി പറഞ്ഞു.അനീഷ് കുമാറിനെതിരെ പോലീസ് 107 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

സ്ഥിരമായി അക്രമങ്ങളിലേർപ്പെടുന്ന ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പാണിത്.തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തിട്ടുള്ളത്.ഇന്ന് തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകാനും നിർദ്ദേശം.കള്ളക്കേസുമായി മുന്നോട്ട് പോയാൽ പോലീസുദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.പോലീസ് റിപ്പോർട്ടിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തൃശൂരിലെ വേദിയിൽ ചാണകം തളിക്കാൻ വന്ന യൂത്ത് കോൺഗ്രസ് – കെഎസ് യു പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നു.തുടർന്ന് പോലീസ് കെ കെ അനീഷ് കുമാറിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. എന്നാൽ അനീഷ് കുമാറിനെതിരായ ഇപ്പോഴത്തെ പോലീസ് നടപടി പ്രതികാര നടപടിയെന്നാണ് ബിജെപി വാദം..
Previous Post Next Post