എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയി….വിമർശനവുമായി തോമസ് ഐസക്….


തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവിയിൽ വീണ്ടും തുറന്ന വിമർശനം നടത്തി മുതിർന്ന നേതാവ് തോമസ് ഐസക്. എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും .
ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം പരിശോധനകൾ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയത്. ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു.

ബിഡിജെഎസും ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നു. സിഎഎ ,ഫലസ്തീൻ വിഷയങ്ങളിലെ തത്വാധിഷ്ഠിത സമീപനം പ്രീണമായി ചിത്രീകരിച്ചു. ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണം. ഉറച്ച നിലപാടാണോ ഫ്ലോട്ടിങ് വോട്ടുകളുടെ സ്വഭാവമാണോ എന്നും പരിശോധിക്കണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
Previous Post Next Post