ഭർത്താവിനൊപ്പം ബൈക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാലിലെ സി.കുഞ്ഞിരാമന്റെ ഭാര്യ ശാരദ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാരദയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിപ്പുഴ ജ്യോതി നഗറിലെ അങ്കണവാടി അധ്യാപികയായിരുന്നു മരിച്ച ശാരദ.
ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം…അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം….
ജോവാൻ മധുമല
0
Tags
Top Stories