കോടികളുടെ ഉടമയായ മോഷ്ടാവിനെ ഗുജറാത്ത് പോലീസ് പിടികൂടി.


വത്സാദ് : 19 കവർച്ചകൾ നടത്തി കോടികണക്കിന് സ്വത്തുക്കൾക്ക് ഉടമയായ മോഷ്ടാവിനെ ഗുജറാത്ത്‌ പോലീസ് പിടികൂടി.
അന്വേഷണത്തിൽ പ്രതിയായ രോഹിത് സോളങ്കി മുംബൈയിലെ മുംബ്ര ഏരിയയിൽ ഒരു കോടിയിലധികം വിലമതിക്കുന്ന ആഡംബര ഫ്‌ളാറ്റിലാണ് താമസിക്കുന്നതെന്നും ഓഡി കാർ സ്വന്തമായുണ്ടെന്നും പോലീസ് കണ്ടെത്തി. 

ചോദ്യം ചെയ്യലിൽ വൽസാദിൽ മൂന്ന്, സൂറത്തിൽ ഒന്ന്, പോർബന്തറിൽ ഒന്ന്, സെൽവാലിൽ ഒന്ന്, തെലങ്കാനയിൽ രണ്ട്, ആന്ധ്രാപ്രദേശിൽ രണ്ട്, മധ്യപ്രദേശിൽ രണ്ട്, മഹാരാഷ്ട്രയിൽ ഒന്ന് എന്നിവ ഉൾപ്പെടെ 19 കവർച്ചകൾ നടത്തിയതായി രോഹിത് സോളങ്കി സമ്മതിച്ചു.  
കൂടാതെ മുസ്ലീം യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി രോഹിത് സോളങ്കി തൻ്റെ പേര് അർഹാൻ എന്ന് മാറ്റിയതായും, ആഡംബര ഹോട്ടലുകളിൽ താമസിച്ച് വിമാനത്തിൽ യാത്ര ചെയ്ത്, പകൽ സമയത്ത് ഹോട്ടൽ ക്യാബുകൾ ബുക്ക് ചെയ്ത പ്രതി ആസൂത്രണം ചെയ്താണ് കവർച്ചകൾ നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 
മയക്കുമരുന്നിന് അടിമയായ ഇയാൾ പ്രതിമാസം 1.50 ലക്ഷം രൂപയാണ് മയക്കുമരുന്നിനായി ചെലവഴിക്കുന്നത്.


Previous Post Next Post