ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ



ഇന്ത്യൻ കംപ്യൂട്ടർ പ്രവർത്തന റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ) ആണ് ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്. ഈ പ്രശ്‌നങ്ങൾ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണിൽ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് സെർട്ട്-ഇൻ പറയുന്നു.

ആൻഡ്രോയിഡ് 12, 12എൽ, 13, 14 വേർഷനുകളിലാണ് പ്രശ്‌നങ്ങൾ കണ്ടെത്തിയത്. ഈ ഒ.എസുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകൾ ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഭീഷണിയിലാവും. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്‌നങ്ങളുണ്ട്. ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ.എസിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഇക്കാരണത്താൽ സാംസങ്, റിയൽമി, ഷാവോമി, വിവോ ഉൾപ്പെടുന്ന ബ്രാൻ്റുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഈ ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ അപ്ഡേറ്റുകൾ പലരും പുറത്തിറക്കിയിട്ടുണ്ട്. വരുംആഴ്ചകളിൽ എല്ലാവർക്കും അപ്ഡേറ്റ് എത്തും. ഈ സെറ്റിങ്സിൽ സിസ്റ്റം അപ്ഡേറ്റിൽ പുതിയ അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.

Previous Post Next Post