''ഞങ്ങൾക്ക് ആ ഏർപ്പാടില്ല, സിപിഎമ്മും ചെയ്യില്ല; കൂടോത്രം വച്ചിട്ടുണ്ടെങ്കിലത് സതീശൻ കമ്പനി തന്നെ'', കോട്ടയത്ത് കെ . സുരേന്ദ്രൻ മാധ്യമങ്ങളോട്

 ..

'
കോട്ടയം: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ കൂടോത്രം ചെയ്യണമെങ്കിൽ അത് സതീശൻ കമ്പനിയല്ലാതെ മാറ്റാരുമായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുധാകരനെതിരേ സിപിഎമ്മുകാർ കൂടോത്രം ചെയ്യാൻ സാധ്യതയില്ലെന്നും ബിജെപിക്കും അത്തരം ഏർപ്പാടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന്‍റെ ഫലം വിലയിരുത്തി സിപിഎം നേതൃത്വം മാരത്തണ്‍ ചര്‍ച്ചകളിലാണ്. എന്നാല്‍ മുസ്‌ലിം സമുദായ സംഘടനകള്‍ വര്‍ഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് അവര്‍ സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വര്‍ഗീയ നിലപാടിലേക്കു തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകുന്നില്ലെന്നും വിമർശിച്ചു.

നടനെന്ന നിലയില്‍ ഉദ്ഘാടനത്തിന് സുരേഷ് ഗോപി പണം വാങ്ങുന്നതില്‍ തെറ്റില്ല. സര്‍ക്കാര്‍ പരിപാടികളിലോ ജനങ്ങളുടെ പരിപാടികളിലോ പങ്കെടുക്കുന്നതിനല്ല അദ്ദേഹം പണം വാങ്ങുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ മുകേഷും ഗണേഷ് കുമാറും പണം വാങ്ങുന്നുണ്ടല്ലോ, അദ്ദേഹമൊരു നടനല്ലെ, അദ്ദേഹത്തിന് അദ്ദേഹത്തിന്‍റേതായ ആവശ്യമുണ്ടാകും. സിനിമാ നടന്‍മാരെ കച്ചവടസ്ഥാപനങ്ങള്‍ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവര്‍ക്ക് പബ്ലിസിറ്റി കിട്ടാനാണ്. നടന്‍മാരെ വിളിച്ച് ഉദ്ഘാടനം നടത്തുന്നതിനെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു
Previous Post Next Post