ബൈക്കിന്റെ ചക്രത്തിൽ സാരി കുരുങ്ങി അപകടം..വീട്ടമ്മക്ക് ദാരുണാന്ത്യം…


തൃശ്ശൂർ പെരിഞ്ഞനത്ത് ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം നടന്നത്.മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ കുരുങ്ങുകയായിരുന്നു.ഇതോടെ റോഡിലേക്ക് തെറിച്ചു വീണ നളിനിക്ക് ഗുരുതര പരുക്കേറ്റിരുന്നു.തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നളിനി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
Previous Post Next Post