ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം…..


പാലക്കാട് പട്ടാമ്പിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലിൽ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ജോലിക്ക് പോകാനായി റെയിൽപാളത്തിന് കുറുകെ കടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്. പട്ടാമ്പി പൊലീസെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post