കോട്ടയം നഗരമധ്യത്തിലെ ആകാശപ്പാത പൊളിച്ചു മാറ്റണം; ജോസ് കെ. മാണി എം.പികെ.എം മാണി ധനമന്ത്രിയായി ഇരിക്കെയാണ് കോട്ടയത്ത് ആകാശപ്പാത അടക്കം വികസന പദ്ധതികൾക്ക് പണം അനുവദിച്ചത്


കോട്ടയം: നഗരമധ്യത്തിൽ നിർമാണം പൂർത്തീകരിക്കാത്ത ആകാശപ്പാത പൊളിച്ച് മാറ്റണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി. ഇവിടെ ആകാശപ്പാത സാധ്യമായ കാര്യമല്ല എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ആകാശപ്പാത നിലനിർത്താതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
കെ.എം മാണി ധനമന്ത്രിയായി ഇരിക്കെയാണ് കോട്ടയത്ത് ആകാശപ്പാത അടക്കം വികസന പദ്ധതികൾക്ക് പണം അനുവദിച്ചത്. എന്നാൽ ഇതിന് ശേഷം സ്ഥലം ഏറ്റെടുക്കുന്നത് അടക്കം നടന്നില്ല. ഈ സാഹചര്യത്തിൽ നിലവിൽ സാധ്യമായതല്ല എന്ന് കണ്ടെത്തിയ ആകാശപ്പാത നീക്കം ചെയ്യുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു 


Previous Post Next Post