തൃശൂരിൽ മിന്നൽ ചുഴലി..മരങ്ങൾ കടപുഴകി..നാശനഷ്ടം…


തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഇന്ന് മൂന്ന് മണിയോടെയാണ് മിന്നൽ ചുഴലി ഉണ്ടായത്.ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു.സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


Previous Post Next Post