പാമ്പാടി- പ്രിയദർശിനി കൾച്ചറൽ മൂവ്മെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാന അധ്യാപകരായി നിയമിതരായവരെ ആദരിക്കുന്നു. പ്രസിഡന്റ് അനിയൻ മാത്യുവിന്റെ അധ്യക്ഷതയിൽ പതിനാലാം തീയതി ഞായറാഴ്ച 3ന് പാമ്പാടി അധ്യാപക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ വാഴൂർ എൻ.എസ്..എസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ. ആർ.ഗോപകുമാർ, കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺ മാത്യു, പാമ്പാടി എം.ജി.എം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എബി ജേക്കബ്, സൗത്ത് പാമ്പാടി സെന്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്റർ ഷൈജു കെ ഐസക്ക്, കോത്തല എൻ.എസ്.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ.ജി, ചീരങ്കുളം ഗവൺമെന്റ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ എം. സി.സ്കറിയ എന്നിവരെ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിക്കുമെന്ന് സംഘാടക സമിതി കൺവീനർ അഡ്വക്കേറ്റ് സിജു കെ. ഐസക്ക് അറിയിച്ചു.
പ്രിയദർശിനി കൾച്ചറൽ മൂവ്മെന്റ് കേരളയുടെ ആഭിമുഖ്യത്തിൽ പാമ്പാടിയിൽ പ്രധാന അധ്യാപകരെ ആദരിക്കും :
ജോവാൻ മധുമല
0
Tags
Pampady News