അരൂർ- തുറവൂർ ഉയരപ്പാത: മഴ പെയ്താൽ സ്ഥിതി മോശം; കളക്ടർ മൂകസാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി : കളക്ടർ മൂകസാക്ഷിയായി ഇരിക്കരുതെന്ന് ഹൈക്കോടതി. അരൂർ- തുറവൂർ ഉയരപ്പാത കളക്ടർ സന്ദർശിക്കണം. കളക്ടർ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. അരൂർ- തുറവൂർ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് കോടതി ചോദിച്ചു.

ഉയരപ്പാത മേഖലയിൽ മഴ പെയ്താൽ അവിടത്തെ സാഹചര്യം മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് വേണ്ടിയാണ് റോഡു നിർമ്മാണമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. എല്ലാവരും തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ദേശീയപാത അതോറിട്ടി അധികൃതർ കുറ്റപ്പെടുത്തി.

സർവീസ് റോഡു നിർമ്മിക്കുമെന്ന ഉറപ്പ് ദേശീയപാത അധികൃതർ പാലിച്ചില്ലെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. ദേശീയപാത അതോറിട്ടിക്കും കരാറുകാർക്കും ഉത്തരവാദിത്തമുണ്ടെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. സർവീസ് റോഡ് നിർമ്മിക്കുമെന്ന് ചർച്ചയിൽ ഉറപ്പു നൽകിയതാണെന്ന് സർക്കാർ അറിയിച്ചു. ഇതേത്തുടർന്ന് പ്രശ്നപരിഹാരത്തിനായി യോഗം ചേരാൻ കളക്ടറോട് കോടതി നിർദേശിച്ചു.
Previous Post Next Post